Govt Updates
Trending

KSEB യിൽ നിന്ന് ദിവസവും 100 രൂപ ലഭിക്കും ഈ സേവനം നഷ്ടപ്പെടുത്തരുത്

സേവനങ്ങളിൽ വീഴ്ച വരുത്തിയാൽ kseb നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ പ്രയോചനപ്പെടുത്താതെ ഉപഭോക്താക്കൾ.

സേവന ലംഘനത്തിന് 30 ദിവസത്തിനുള്ളിൽ അപേക്ഷ നൽകിയാൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നാണ് സംസ്ഥാന റഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ച 2015 ലെ സ്റ്റാന്റേർഡ് ഓഫ് പെർഫോമൻസ് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുന്നത്. പക്ഷെ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ Kseb നഷ്ടപരിഹാരമായി നൽകിയത് 16500 രൂപ മാത്രം.സേവന ലംഘനത്തിനു kseb ജീവനക്കാരെ കായികമായി കൈകാര്യം ചെയ്യുന്നതിനു പകരം സ്റ്റാന്റോർഡ് ഓഫ് പെർഫോമൻസ് ഓഫ് ഡിസ്ട്രിബ്യൂട്ടേഷൻ ലൈസൻസീസ് 2015 ലെ ഫോം പൂരിപ്പിച്ചു നൽകിയാൽ ഉപഭോക്കാവിന്റെ പോക്കറ്റിൽ പണമെത്തും. കൂടാതെ പോലീസ് കേസൊഴിവാക്കുകയും ചെയ്യാം.

ബിൽ അടച്ചിട്ടും ഊരിയ ഫ്യൂസ് പുനസ്ഥാപിക്കാൻ വൈകിയാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.

ഓരോ ദിവസവും 50 രൂപ വീതം kseb ഉപഭോക്താവിനു നൽകണം. കണക്ഷർ വിച്ഛേദിക്കണമെന്ന ഉപഭോക്താവിന്റെ അപേക്ഷയിൽ നടപടി വൈകിയാലും ഇത്രയും തുക നഷ്ടപരിഹാരം നൽകണം.. വൈദ്യുതി മുടക്കം , താൽക്കാലിക കണക്ഷൻ നൽകൽ, വോൾട്ടേജ് വ്യതിയാനം, വയർ മാറ്റി സ്ഥാപിക്കൽ, തകരാറിലായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ കാലതാമസം, സെകുരിറ്റി തുക തിരിച്ചു നൽകുന്നതിലെ കാലതാമസം തുടങ്ങിയ സേവന ലംഘനങ്ങൾക്കെല്ലാം Kseb നഷ്ടപരിഹാരം നൽകണം. പ്രതിദിനം 25 രൂപ മുതൽ 100 രൂപ വരെയാണ് വിവിധ ഇനങ്ങളിൽ നൽകേണ്ട നഷ്ടപരിഹാരം പിന്നീട് ജീവനക്കാരിൽ നിന് Kseb ഈടാക്കും.

നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന വിവരം പൊതുജനങ്ങൾ കാണത്തക്കവിധം വേണം പ്രദർശിപ്പിക്കാൻ എന്നാൽ എന്നാൽ പലപ്പോഴും ആരുടെയും ശ്രദ്ധപതിയാത്ത മൂലയിലായിരിക്കും ഇത്തരം ബോർഡുകളുടെ സ്ഥാനം

Related Articles

Back to top button