Latest News

പാചക എണ്ണകൾ അപകടകാരി കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു

പാചകത്തിനായി ഉപയോഗിക്കുന്ന പാചക എണ്ണകൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠന റിപ്പോർട്ട് പുറത്ത് അമേരിക്കൻ സർക്കാർ നടത്തിയ പഠനത്തിലാണ് പുതിയ ഞെട്ടിക്കുന്ന കണ്ടെത്തൽ .

സൂര്യകാന്തി, മുന്തിരി, കനോല ചോളം തുടങ്ങിയ വിത്തുകളിൽ നിന്നുണ്ടാക്കുന്ന എണ്ണകളുടെ അമിത ഉപയോഗം ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് മെഡിക്കൽ ജേണൽ ഗ്രൂപ്പിൽ പ്രസിദ്ധികരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. അതിനാൽ പാചക എണ്ണകൾ തിരഞ്ഞെടുക്കുംമ്പോൾ വളരെയധികം സൂക്ഷിക്കണം.

80 വൻകുടൽ ക്യാൻസർ രോഗികളെ വിശകലനം ചെയ്ത പഠനത്തിൽ അവരുടെ ശരീരത്തിൽ ബയോ ആക്ടീവ് ലിപിഡുകളുടെ ഉയർന്ന അളവ് കണ്ടെത്തി. 30 നും 85 നും ഇടയിൽ പ്രായമുള്ള രോഗികളിലെ മുഴകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചപ്പോൾ ക്യാൻസർ ട്യൂമറുകളിൽ ഉയർന്ന ലിപിഡ് സാനിധ്യത്തിന് വിത്ത് എണ്ണകൾ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിത്ത് എണ്ണകൾ ദോഷകരമായി ബാധിക്കുമെന്ന് മുൻ ഗവേഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവ ശരീരത്തിന് വീക്കം ഉണ്ടാക്കുകയും ഇത് ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതായും ചെയ്യുന്നു. വിത്ത് എണ്ണകൾ ഉല്പാദിപ്പിക്കുന്ന ബയോലിപിഡുകൾ വൻകുടലിലെ ക്യാൻസറിലേക്ക് നയിക്കുകയും മുഴകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് സംബന്തിച്ച കൂടുതൽ പഠനങ്ങളും നടന്നുവരികയാണ്.

 

Related Articles

Back to top button