വമ്പൻ പദ്ധതിയുമായിേകേന്ദ്രം അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ
രാജ്യത്ത് വാഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സയുമായി കേന്ദ്ര സർക്കാരിന്റെ പുതിയ വമ്പൻ പദ്ധതി.
കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയാണ് പദ്ധതിയുടെ വിശദാംശങ്ങൾ അറിയിച്ചത്. വരുന്ന മാർച്ച് മാസത്തോടെ എല്ലാ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പദ്ധതി പ്രകാരം അപകടത്തിനു ശേഷം പോലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ ഏഴു ദിവസത്തെ ചികിത്സക്കുള്ള ചിലവാണ് സർക്കാർ വഹിക്കുക. പരമാവധി 1.5 ലക്ഷം രൂപ വരെയാണ് അനുവദിക്കുക. അപകടത്തിൽപ്പെട്ടവർ മരണപ്പെട്ടാൽ കൂടുംബത്തിന് 2ലക്ഷം രൂപയും ലഭിക്കും. ഹിറ്റ് ആൻഡ് റൺസ് കേസുകളിൽ മരണപ്പെട്ടാർ 2 ലക്ഷം രൂപയും അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാണിജ്യ വാഹനങ്ങൾക്കായി ഡ്രൈവർമാർക്ക് പ്രതിദിനം 8 മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ അധാർ അധിഷ്ടിതമോ മറ്റ് സാങ്കേതിക സംവിധാനമാ മന്ത്രാലയം ആലോജിക്കുന്നുണ്ടെന് മന്ത്രി വ്യക്തമാക്കി.