വാട്സാപ്പിലൂടെ വിവരം അറിയിച്ചാൽ 2500 രൂപ ലഭിക്കും മന്ത്രിയുടെ അറിയിപ്പ്
പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യങ്ങളും മറ്റ് പാഴ്വവസ്തുക്കളും എറിയുന്നവരെ കുറിച്ച് വിവരം നൽകിയാൽ പാരിതോഷികമായി 2500 രൂപ ലഭിക്കു
ഫോട്ടോയോ വീഡിയോ എടുത്തോ പൊതുജനങ്ങൾക്ക് 9446700800 എന്ന വാട് സാപ്പ് നമ്പറിലേക്ക് അയക്കാം. ആളെ തിരിച്ചറിയാൻ കഴിയുന്ന തരത്തിലോ വണ്ടി നമ്പർ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ വേണം അയക്കാൻ .
ഇത്തരം നിയമ ലംഘനങ്ങൾ പരിശോധിച്ച് 10000 രൂപ പിഴ ശിക്ഷ ഈടാക്കിയാൽ അതിൽ 2500 രൂപ വിവരമറിയിച്ച ആളിന് ലഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പുമന്ത്രി എം ബി രാജേഷ് അറിയിച്ചു. ഈ സൗകര്യം ഉപയോഗിച്ച് പൊതുജനങ്ങൾ ജനങ്ങൾ പരമാവധി മുന്നോട്ട് വരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനായുള്ള ക്യാമറാ നിരീക്ഷണങ്ങളും മറ്റ് പരിശോധനകളും കർശനമാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ ബന്ധപെട്ട മറ്റ് എല്ലാവർക്കും നിർദ്ദേദ്ദേശം നൽകി.