Latest News
പാചകവാതക സിലിണ്ടർ വില കുറച്ചു 14.50 രൂപയാണ് കുറച്ചത്
പുതുവർഷത്തിൽ സന്തോഷ വാർത്ത പാചകവാതക സിലിണ്ടർ വില കുറച്ചു . 19 കിലോ സിലിണ്ടറിൽ 14.50 രൂപയുടെ കുറവാണ് വരുത്തിയത്. റസ്റ്റോറന്റുകൾക്കും കാറ്ററിംഗ് സർവ്വീസ് നടത്തുന്നവർക്കുമാണ് വിലക്കുറവ് ഏറെ പ്രയോജനം ചെയ്യുക.
തുടർച്ചയായി 5മാസം വിലവർധിപ്പിച്ച ശേഷം ഇതാദ്യമായാണ് വില കുറച്ചിരിക്കുന്നത്. അഞ്ച് മാസത്തിൽ 173 രൂപയുടെ വർധനവാണ് വരുത്തിയത്. വില കുറച്ചതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 1804 രൂപയായി. മുബ മുബൈയിൽ 1756, ചെന്നൈ 1966 ,കൊൽക്കത്ത 1916 എന്നിങ്ങനെയാണ് പുതിയ നിരക്ക്. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല.