Latest News
ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാനത്തെ ഭാഗ്യക്കുറി ഏജന്റുമാരുടേയും വിൽപ്പനക്കാരുടേയും ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്ക് 2024 വർഷത്തെ പഠന സഹായ സ്കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
2024 ൽ 80 ശതമാനം മാർക്കോടെ എസ് എസ് എൽ സി വിജയിച്ച റഗുലർ ഹർസെക്കൻഡറിതല പഠനത്തിനോ മറ്റ് റഗുലർ കോഴ്സുകളിൽ ഉപരിപഠനത്തിനോ ചേരുന്നവർക്കും റഗുലർ പ്രൊഫഷണൽ കോഴ്സുകൾ, ബിരുദ ബിരുദാനന്തര കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ തുടങ്ങിയ കോഴ്സുകളിൽ ഉപരിപഠനത്തിന് ചേരുന്നവർക്ക് അപേക്ഷിക്കാം.
മറ്റ് പരിഗണനകൾ
1. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് സജീവ അംഗത്വം നിലനിർത്തുന്ന അംഗങ്ങളുടെ മക്കളെയാണ് പരിഗണിക്കുക.
2 .രക്ഷിതാക്കളിൽ അച്ഛനും അമ്മയും ക്ഷേമ നിധി അംഗമാണെങ്കിൽ ഒരാൾക്കു മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ.
അപേക്ഷകൾ ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ ലഭിക്കും.