Govt Updates
സാമൂഹിക സുരക്ഷാ പെൻഷൻ കുടിശ്ശിക അനന്തരാവകാശിക്ക് നൽകില്ല.
സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശികയിൽ നിർണ്ണായക തീരുമാനം. ഗുണഭോക്താവിന്റെ മരണശേഷം ലഭിക്കാനുള്ള സാമൂഹിക സുരക്ഷാ പെൻഷൻ കുടിശ്ശിക അനന്തരാവകാശികൾക്ക് നൽകുന്നതിൽ അനുമതി ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി.
മുൻപ് പ്രസിദ്ധീകരിച്ച ഉത്തരവിന്റെ തെറ്റായ വ്യാഖ്യാനം പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം മരണാനന്തര പെൻഷൻ / കുടിശ്ശിക അനന്തരാവകാശികൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിന് നിരവധി അപേക്ഷകൾ ലഭിച്ചിരുന്നു എന്നാൽ സാമൂഹ്യപെൻഷൻ സമൂഹത്തിലെ അശരണർക്കും നിരാലംബർക്കുമുള്ള സഹായമായാണ് നൽകിവരുന്നത്.
ഗുണഭോക്താവിന്റെ മരണശേഷം പെൻഷൻ തുകയുടെ പ്രാധാന്യം നഷ്ടപ്പെടുന്നതിനാൽ കുടിശ്ശിക നൽകേണ്ടതില്ലെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.