തൊഴിലുറപ്പിന് സന്തോഷ വാർത്ത സമ്പാദ്യം വർദ്ധിപ്പിക്കാൻ ഇ.പി.ഫ്
കേരളത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ / ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കെല്ലാം ഇനി എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.ഫ്).
ഗ്രാമ, ബ്ലോക്ക് ജില്ലാ സംസ്ഥാന തലത്തിൽ ജോലി ചെയ്യുന്നവർക്കെല്ലാം വ്യവസ്ഥകൾക്ക് വിദേയമായി പദ്ധതിയിൽ ചേർക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് തീരുമാനിച്ചു.
ഇ.പി. ഫ് നിയമപ്രകാരം 15000 രൂപയിൽ താഴെ ഉള്ളവരയാണ് അംഗങ്ങളാക്കേണ്ടത്. തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാർക്ക് നിലവിലെ കുറഞ്ഞ വേതനം 24040 രൂപയാണ്. അതിനാൽ ഇവരെ അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയിൽ ചേർക്കുക. 15000 രൂപയിൽ താഴെ വരുമാനമുള്ള മുള്ള താൽക്കാലിക ജീവനക്കാരെ നിർബന്ധമായും പദ്ധതിയിൽ ചേർക്കും
15000 രൂപയോ അതിലധികമോ പ്രതിമാസം വേതനം വാങ്ങുന്ന താൽക്കാലിക ജീവനക്കാരൻ (15000 രൂപയുടെ 12 ശതമാനം) 1800 രൂപ പി എഫിലേക്ക് അടക്കണം. 1950 രൂപയാണ് തൊഴിലുടമയുടെ വിഹിതം (15000 രൂപയുടെ 13 ശതമാനം).തദ്ദേശസ്ഥാപനങ്ങളോ ജില്ലാ സംസ്ഥാന അധികാരികളോ ശ്രം സുവിധാ പോർട്ടലിൽ തൊഴിലുടമ എന്ന നിലയിൽ രജിസ്റ്റർ ചെയ്ത് എല്ലാമാസവും 15 ന് മുൻപ് മൊത്തം തുകയും പി.എഫ് ഫണ്ടിലേക്ക് അടക്കണം. തൊഴിലുറപ്പ് ഭരണ ചിലവിനുള്ള പണം പൂർണ്ണമായും കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്.
ഇപിഎഫിൽ നിക്ഷേപിക്കുന്നതുക എളുപ്പം പിൻവലിക്കാൻ കഴിയാത്തതിനാൽ ജീവനക്കാർക്ക് സമ്പാദ്യം ഉറപ്പാക്കാൻ സഹായിക്കും എന്നത് പ്രത്യേകതയാണ്. എന്നാൽ എന്നാൽ അടിയന്തിര സാഹചര്യത്തിൽ ഉപാദികളോടെ പിൻവലിക്കാനും സാധിക്കും.
ജോലി ഉപേക്ഷിച്ച് ഒരു മാസത്തിനു ശേഷം ഇ പി എഫ് ഫണ്ടിന്റെ എഴുപത്തി അഞ്ച് ശതമാനവും 2 മാസത്തെ തൊഴിലില്ലായ്മക്ക് ശേഷം ബാക്കി തുകയും പിൻവലിക്കാം.