പൊതു സ്ഥലങ്ങളിൽ നിന്ന് മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യരുത് 5കാര്യങ്ങൾ ശ്രദ്ധിക്കണം പോലീസ് മുന്നറിയിപ്പ്
പൊതു സ്ഥലങ്ങളിൽ നിന്ന് മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യുന്നവർ ഇനി ശ്രദ്ധിക്കണം യാത്രാവേളകളിലായിരിക്കും പൊതു ചാർജിംഗ് സ്റ്റേഷനുകളെ ആശ്രയിക്കുന്നത്. ഇങ്ങനെ പൊതുസ്ഥലങ്ങളിലെ സൗജന്യ ചാർജിംഗ് പോയിന്റുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതു ചാർജിംഗ് പോയിന്റുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുംമ്പോൾ ഡാറ്റ അവഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ്
വിമാനതാവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവെ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിന്റുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിങ്ങിനായുള്ള USB പോർട്ടുകളും പ്രീ പ്രോഗ്രാം ചെയ്ത ഡാറ്റാ കേബിളുകളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു.
പൊതു ചാർജിംഗ് സ്റ്റേഷനുകളിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു USB കണക്ഷൻ ഉപയോഗിക്കുന്നു. അല്ലെങ്കിൽ മാൽവെയർ ബന്ധിതമായ കണക്ഷൻ കേബിളുകൾ മറന്നുവച്ച രീതിയിൽ ചാർജിംഗ് സ്റ്റേഷനുകളിൽ പ്ലഗിംഗ് ചെയ്തിട്ടുണ്ടാവും മറ്റുള്ളവർ ഈ കേബിൾ ഉപയോഗിച്ച് ചാർജ്‌ചെയ്യുംമ്പോൾ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു. പലരും ഇത്തരം കാര്യങ്ങൾ അറിയാതെ ഇരയാവുന്നുണ്ട്.
മൊബൈൽ ഫോണിന്റെ ചാർജിംഗ് കേബിളും ഡാറ്റാം കേബിളും ഒരു കേബിളായി ഉപയോഗിക്കാൻ തുടങ്ങിയതുമുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറുന്നത്.
തട്ടിപ്പുകാരുടെ രീതി എന്ന് പറയുന്നത് ബാങ്കിംങ്ങിനായി ഉപയോഗിക്കുന്ന പാസ് വേഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കർമാർ ചോർത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. പാസ് വേഡുകൾ റീസെറ്റ് ചെയ്ത് ഉപകരണത്തിൽ നിന്ന് യഥാർത്ഥ ഉടമയെ പുറത്താക്കി സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്യുന്നതാണ് വരുടെ രീതി.
കേബിൾ പോർട്ടിൽ ഒരു ഉപകരണം എത്ര സമയം പ്ലഗ് ചെയ്തിരിക്കുന്നു എന്നതിനെ ആശ്രയിച്ച് വളരെ വലിയ അളവിലുള്ള ഡാറ്റ വരെ അപഹരിക്കപ്പെട്ടേക്കാം.
ജ്യൂസ് ജാക്കിംഗ് വഴി മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോണിലോ കമ്പ്യൂട്ടറിലോ ക്രിത്രിമം കാണിക്കാം. ഉപകരണത്തിൽ നിന്ന് ഉപയോക്താവിനെ ലോക്ക് ചെയ്യുക അല്ലെങ്കിൽ വിവരങ്ങൾ മോഷ്ടിക്കുക തുടങ്ങിയ വലിയ നാശനഷ്ടങ്ങൾ വരുത്തിയേക്കാം.
ചാർജറിലേക്ക് പ്ലഗ് ചെയ്തിതിരിക്കു തിരിക്കുന്ന ഉപകരണത്തെ മാൽവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്യുക മാത്രമല്ല അതേ മാൽവെയർ മറ്റു കേബിളുകളെയും പോർട്ടുകളെയും ഹാനികരമായി ബാധിച്ചേക്കാം.
പൊതുജനങ്ങൾ സ്വീകരിക്കേണ്ട 5 മുൻകരുതലുകൾ
1 . പൊതു ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് ചാർജ് ചെയ്യുംമ്പോൾ ഡിവൈസുകൾ സ്വിച്ച് ഓഫ് ചെയ്യുക.
2. കഴിവതും പവർ ബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യുക.
3. ഫോൺ ചാർജ് ചെയ്യുംമ്പോൾ പാറ്റേൺ ലോക്ക് വിരലടയാളം, പാസ്സ് വേഡ് തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കരുത്.
4. പൊതു USB ചാർജിംഗ് യൂണിറ്റിനു പകരം AC പവർ ഓട്ട് ലറ്റുകൾ ഉപയോഗിക്കാം.
5. കേബിൾ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാർ USB ഡാറ്റാ ബ്ലോക്കർ ഉപയോഗിക്കാം