ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയ പരിധി നീട്ടി. ഡിസംബർ 14 വരെയാണ് നീട്ടിയിരിക്കുന്നത്.
ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ UIDAI പോർട്ടലിലൂടെ മാത്രമെ സാധ്യമാവൂ. തിരിച്ചറിയൽ മേൽവിലാസരേഖകൾ myadhar.uidai.gov.in ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഡോക്യുമെന്റ് അപ്ഡേഡേറ്റ് ചെയ്യാം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമെ ഓൺലൈൻ സേവനം പ്രയോചനപ്പെടുത്താൻ സാധിക്കൂ.
ആധാർ ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാവാൻ ആധാറിൽ മൊബൈൽ നമ്പമ്പർ ഇമെയിൽ എന്നിവ നൽകണം. അഞ്ച് വയസിനു താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റിന് ബയോമെട്രിക് വിവരങ്ങൾ ആവശ്യമില്ല. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മതി.
കുട്ടികളുടെ ബയോമെട്രിക്സ് 5 വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ ബയോമെട്രിക് വിവരങ്ങൾ 7 വയസിനുള്ളിലും 15ാ൦ വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാൽ മാത്രമെ സൗജന്യ പുതുക്കൽ സഹായം സഹായം ലഭ്യമാവൂ.