അരി വാങ്ങുന്നവർ സൂക്ഷിക്കുക ! ഞെട്ടിക്കുന്ന കണ്ടെത്തൽ വൃക്കകളെയും കരളിനെയും ഭാതിക്കും
ബസുമതി അരി വിപണിയിൽ നിന്നും പിൻവലിച്ചു . ഇന്ത്യാഗേറ്റ് ബസുമതി അരിയുടെ നിർമ്മാതാക്കളായ കെ ആർ ബി എൽ ആണ് തങ്ങളുടെ ഒരു കിലോഗ്രാം തൂക്കം വരുന്ന ബസുമതി റൈസ് പാക്കറ്റുകൾ വിപണിയിൽ നിന്നും തിരിച്ചു വിളിച്ചത്.
ഇന്ത്യ ഗേറ്റ് പ്യുവർ ബസുമതി റൈസ് ഫീസ്റ്റ് റോസാന സൂപ്പർ വാല്യൂ പാക്കാണ് പിൻവലിച്ചത്. ഉല്പന്നത്തിൽ പരിധിയിൽ കവിഞ്ഞ കിടനാശിനിയാണ് കണ്ടെത്തിയത്. തിരിച്ചു വിളിച്ച പാക്കറ്റുകളിൽ രണ്ടുതരം കീടനാശിനികളുടെ സാന്നിധ്യമാണ് കണ്ടെത്തിയത് ഒന്ന് തയാ മെത്തോക്സം മറ്റൊന്ന് ഐസോ പ്രൂട്ടുറോൺ, ഇത് വൃക്കകളെയും കരളിനെയും ബാധിക്കും.
ബസുമതി അരിയുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പ്രധാന വിതരണക്കാരുമാണ് കെ ആർ ബി എൽ. തിരിച്ചു വിളിച്ചവയെല്ലാം ഒന്നിച്ചു പാക്ക് ചെയ്തവയാണ് ഒറ്റ ബാച്ചാണ്. അരി ഒരു കാർഷിക ഉൽപ്പന്നമായതിനാൽ കീടനാശിനി നിയന്ത്രണം കാർഷിക തലത്തിലാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
കീടനാശിനികളോ രാസവസ്തുക്കളോ ഉപയോഗിക്കാത്ത സംസ്കരണം പാകേജിംഗ് എന്നിവക്കുള്ള മികച്ച രീതികൾ ഉപഭോക്കാ ക്കൾക്ക് ഉറപ്പു നൽകുന്നതായി കെ ആർ ബി എൽ വ്യക്തമാക്കി