70 വയസ്സ് കഴിഞ്ഞവർക്ക് കേന്ദ്ര സഹായം ഒക്ടോബർ മാസം മുതൽ ആരംഭിക്കുന്നു
മുതിർന്ന പൗരന്മാർക്ക് സന്തോഷ വാർത്ത പെൻഷൻ വാങ്ങുന്നവരും ശ്രദ്ധിക്കണം
സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിൽസ ഉറപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു .
ആയുഷ്മാൻ ആപ്പിലൂടെയും beneficiery.nhu.gov എന്ന വെബ് പോർട്ടലിലൂടെ രജിസ്ട്രേഷൻ നടത്താം. വർഷം മുഴുവൻ രജിസ്ട്രേഷനു സമയ പരിധിയുണ്ട്. ആധാറാണ് അടിസ്ഥാന രേഖ ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വയസ് നിശ്ചയിക്കുന്നത് . ഒരു കുടുംബത്തിലെ 70 കഴിഞ്ഞവ്യക്തിക്ക് 5 ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. 70 വയസ്സിൽ കൂടുതലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും സാമൂഹിക സാമ്പത്തിക നില പരിഗണിക്കാതെ ആനുകൂല്യം ലഭിക്കും.
5 ലക്ഷം രൂപയുടെ പരിരക്ഷക്ക് നിങ്ങൾ അർഹനാണോ
ആയുഷ്മാൻ ഭാമാൻ ഭാരത് പദ്ധതിയിൽ സൗജന്യ ഇൻഷൂറൻസ് ലഭിക്കാൻ നിങ്ങൾക്ക് അർഹതയുണ്ടോ എന്നറിയാൻ https://pmjay.gov.in/ എന്ന വെബ്സൈസൈറ്റ് സന്ദർശിക്കുക. അവിടെയുള്ള Am I Eligible എന്ന option തിരഞ്ഞെടുക്കുക അവിടെ Mobile നമ്പറും കോഡും നൽകിയ ശേഷം വരുന്ന ഒ.ടി.പി നൽകി വെരിഫിക്കേഷൻ നടത്തുക ശേഷം ആവശ്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുക. തുടർന്ന് യോഗ്യതയുണ്ടോ എന്ന വിവരം മനസ്സിലാക്കാവുന്നതാണ്.