2024-25 അധ്യയന വർഷത്തിൽ ദേശീയ സംസ്ഥാനതലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെ പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളിൽ നിന്നും സൗജന്യ ലാപ് ടോപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
2024 മാർച്ച് 31 വരെ അംഗത്വമെടുത്തവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് | Kmtwwfb.org എന്ന സൈറ്റ് സന്ദർശിക്കുക.