Govt Updates
വൻ വിലക്കുറവിൽ 13 ഇനം ഭക്ഷ്യധാന്യങ്ങൾ ക്രിസ്മസ് വിപണി 23 മുതൽ
സബ്സിഡി നിരക്കിൽ 13 ഇനം ഭക്ഷ്യധാന്യങ്ങൾ. കൺസ്യൂമർഫെഡിന്റെ ക്രിസ്മസ്ചന്ത തിങ്കളാഴ്ച മുതൽ ആരംഭിക്കും. 13 ഇനം സബ്സിഡി നിരക്കിലും മറ്റ് ഉൽപ്പന്നങ്ങൾ 10% മുതൽ 40% വരെ വിലക്കിഴിവിലും ലഭിക്കും.
ജനുവരി 1വരെ നടക്കുന്ന വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി എൻ വാസവൻ ഏറ്റുമാനൂരിൽ നിർവഹിച്ചു.
1601 രൂപയോളം വിലവരുന്ന കിറ്റ് 1082 രൂപയ്ക്ക് ലഭിക്കും. ബിരിയാണി അരി , ഡാൽഡ , അട്ട , മൈദ, റവ , അരിപ്പൊടി സേമിയ, പാലട, അരിയട, തേയില, ചുവന്നുള്ളി , സവാള തുടങ്ങിയവ വില്ലത കേന്ദ്രങ്ങളിൽ ലഭിക്കും.
പൊതു വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ഗുണമേന്മ ഉറപ്പാക്കാനും സാധാരണക്കാർക്ക് ആശ്വാസം പകരാനും ഇതിലൂടെ സാധിക്കുമെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ പറഞ്ഞു. 170 വിപണന കേന്ദ്രങ്ങളിലൂടെയാവും വിതരണം നടത്തുക.