Latest News
വീടുകളിലെത്തി പിഴ അടപ്പിക്കാൻ എം വി ഡി ഓരോ ജില്ലയിലും പിഴ അടപ അടക്കാത്ത 1000 പേരെ കണ്ടെത്തും
ഗതാഗത നിയമലംഘനങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടും പിഴ അടക്കാത്തവർക്കെതിരെ നടപടി. ഇതിനായി ഓരോ ജില്ലയിലും പിഴ അടക്കാത്ത ആയിരം പേരെ കണ്ടെത്തും. ഇവരെ വീടുകളിലെത്തി എം വി ഡി പിഴ അടപ്പിക്കും. വാഹനാപകടം കുറക്കാനുള്ള പോലീസ് മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധനയുടെ ഫലമായാണ് നടപടി.
ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന ദേശീയ പാത കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. അപകട മേഖലകൾ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ പരിശോധന നടത്തുക.
മധ്യപിച്ച് വാഹനമോടിക്കൽ , അശ്രദ്ധമായി വാഹനം ഓടിക്കൽ , ഹെൽ മറ്റും സീറ്റ് ബൽറ്റും ധരിക്കാതിരിക്കുക, അമിതഭാരം കയറ്റി സർവ്വീസ്നടത്തുക, തുടങ്ങിയവക്കെതിരെ നടപടി ഉണ്ടാകും.