Latest News

വനിതകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ഉടൻ അപേക്ഷിക്കൂ

കേരള സംസ്ഥാന വികസന കോർപ്പറേഷൻ ലളിതമായ നടപടിക്രമങ്ങളിലൂടെ അതിവേഗ വ്യക്തിഗത / ഗ്രൂപ്പ്/ വിദ്യാഭ്യാസ വായ്പകൾ നൽകുന്നു.

നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55 നും മധ്യേപ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് 4-5 വർഷ തിരിച്ചടവ് കാലാവധിയിൽ 4 മുതൽ 9%വരെ പലിശ നിരക്കിൽ ഉദ്യോഗസ്ഥ / വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തിഗത വായ്പ ലഭിക്കും.

മൈക്രാ ഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി ഡി എസിന് 4-5 % പലിശ നിരക്കിൽ ഒരു കോടി രൂപ വരെ വായ്പ ലഭിക്കും. SHGകൾക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വിശദ വിവരങ്ങൾക്ക് www.kswdc.org എന്ന വെബ് സൈറ്റിൽ അപേക്ഷാഫോം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോമുകൾ തൃശൂർ ജില്ലാ ഓഫീസിൽ നൽകണം.

നിശ്ചിത വരുമാന പരിധിയുള്ള 16 നും 3നും മധ്യേ പ്രായമുള്ള വനിതകൾക്ക് 5 വർഷം തിരിച്ചടവ് കാലാവധിയിൽ 3 മുതൽ 8% പലിശ നിരക്കിൽ ഉദ്യോഗസ്ഥ വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വായ്പയും നൽകുന്നു. കൂടുതൽ വിശദവിവരങ്ങൾക്ക് 9496 015013 എന്ന നമ്പറിൽ ബന്ധപ്പെടാം.

Related Articles

Back to top button