Govt Updates

ലൈഫ് മിഷനിലൂടെ ലഭിച്ച വീട് വിൽക്കാൻകഴിയില്ല ഇനി 12 വർഷം കഴിയണം

ലൈഫ് മിഷൻ പദ്ധതിയിലൂടെ ലഭിച്ച വീട് വിൽക്കണമെങ്കിൽ ഇനി 12 വർഷം കാത്തിരിക്കണം നേരത്തെ ഇത് 7 വർഷമായിരുന്നു.

ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ ലൈഫ് മിഷൻ പദ്ധതിയിലൂടെ ലഭിക്കുന്ന വീട് 7 വർഷത്തിനു ശേഷം വിൽക്കാമായിരുന്നത് 12 വർഷമാക്കി ഉയർത്തി ഉത്തരവായി ഇതിനായി മുൻകൂർ അനുമതിയും ആവശ്യമാണ്. 7 വർഷമെന്നത് ലൈഫ് പദ്ധതിയുടെ ലക്ഷ്യത്തിനു തന്നെ ദോഷകരമാണെന്ന് വിലയിരുത്തിയാണ് നീട്ടിയത്.

P M A Y തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായ ധനം കിട്ടുന്ന പദ്ധതികൾക്കും ഇതേ വ്യവസ്ഥ ബാധകമാക്കി. ഭൂമി പണയപ്പെടുത്തി വായ്പ എടുക്കുന്നതിനും ഈ വ്യവസ്ഥ ബാതകമാണ്. ഗുണഭോക്താവ് അവസാന ഗഡു കൈപ്പറ്റിയ തിയ്യതി മുതലാണ് സമയം കണക്കാക്കുന്നത്.

Related Articles

Back to top button