റേഷൻ കാർഡിൽ നിന്ന് ഒഴിവാക്കണം പിഴ അടക്കേണ്ടിവരും
റേഷൻ കാർഡുകളിൽ ഉൾപ്പെട്ടവരിൽ മരണപ്പെട്ടവരുടെ വിവരങ്ങൾ ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസിൽ അറിയിക്കണം. മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഓൺലൈനായി അപേക്ഷ നൽകി കാർഡിൽ നിന്ന് നീക്കം ചെയ്യണം
അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശമുള്ള സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർ , അധ്യാപകർ, പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാർ, സഹകരണ സ്ഥാപനത്തിലെ ജീവനക്കാർ, സർവീസ് പെൻഷൻ കാർ (പാർടൈം ജീവനക്കാർ, താൽക്കാലിക തസ്തികയിൽ ജോലി ചെയ്യുന്നവർ,ക്ലാസ്4 തസ്തികയിൽ പെൻഷനായവർ, 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10000 രൂപയിൽ താഴെ സ്വാതന്ത്ര്യ പെൻഷൻ വാങ്ങുന്നവർ ഒഴികെ ) ആധായനികുതി ഒടുക്കുന്നവർ, പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളിലുള്ളവർ, സ്വന്തമായി ഒരേക്കറിനു മേൽ ഭൂമിയുള്ളവർ (പട്ടിക വർഗ്ഗക്കാർ ഒഴികെ) സ്വന്തമായി 1000 ചതുരസ്ര അടിക്കുമേൽ വീടോ ഫ്ലാറ്റോ ഉള്ളവർ, നാലുചക്ര വാഹനം സ്വന്തമായുള്ളവർ (ഉപജീന മാർഗ്ഗമായ ടാക്സി ഒഴികെ )
കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽ നിന്നോ സ്വകാര്യ സ്ഥാപനത്തുനിന്നോ 25000 രൂപ വരുമാനമുള്ളവർ തുടങ്ങി വർക്ക് മുൻഗണനറേഷൻ കാർഡ് കൈവശം വക്കാർ അർഹരല്ല ഇവർ താലൂക്ക് സപ്ലൈ ഓഫീസിലെത്തി റേഷൻ കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണം.