Latest News

റേഷന് പകരം പണം കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി . ആശങ്കയിൽ കേരളം

ഭക്ഷ്യ വിഹിതത്തിൽ ആശങ്കപ്പെട്ട് ത്തികേരളം കേന്ദ്ര നിർബന്ധത്തിന് വഴങ്ങി മസ്റ്ററിംഗ് നടത്തിയെങ്കിലും ആശങ്ക ഒഴിയാതെ സംസ്ഥാനം.

റേഷൻഗുണ ഭോക്താക്കളുടെ ഇ കെ വൈസി നടത്തിയില്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷം മുതൽ ഭക്ഷ്യധാന്യ വിഹിതം ലഭിക്കില്ലെന്നാണ് കേന്ദ്രം നൽകിയ സൂചനം ഇതിനു പുറമെ മഹാരാഷ്ട്ര മാതൃകയിൽ ഭക്ഷ്യധാന്യത്തിനു പകരം റേഷനുള്ള പണം ഗുണ ഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകുന്ന സംവിധാനം (ഡി ബി ടി ) കേരളത്തിലും നടപ്പാക്കുമോ എന്നതാണ് കേരളത്തിന്റെ ആശങ്ക. ഇതോടെ റേഷൻ മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രമായി ചുരുങ്ങും.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനു മുൻ മ്പായി രണ്ടിടത് പരീക്ഷണാടിസ്ഥാനത്തിൽ ഡി ബിടി സംവിധാനം നടപ്പാക്കിയിരുന്നു. മസ്റ്ററിംങ്ങ് വഴി ഗുണഭോക്താക്കളുടെ വിവരങ്ങൾ മുഴുവൻ കേന്ദ്രത്തിന് ലഭിച്ചതിനാൽ ഡി ബിട്ടി സംവിധാനം നടപ്പാക്കാനും മറ്റു തടസ്സങ്ങളില്ല.

ദാരിദ്രരേഖക്ക് താഴെ ഉള്ളവർ ഉൾപ്പെടെ ഉള്ളമുൻഗണനാ വിഭാഗത്തിലുള്ളവർക്കു മാത്രമെ കേന്ദ്രത്തിന്റെ കണക്കിൽ റേഷന് അർഹതയുള്ളൂ. കേരളത്തിലാണെങ്കിൽ മുൻഗണനേതര വിഭാഗങ്ങൾക്ക് സബ്സിഡിയിലും അല്ലാതെയും ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നുണ്ട്.

Related Articles

Back to top button