Latest News

രാത്രിയും പകലും പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം മുന്നറിയിപ്പുമായി കെ .എസ് . ഇ .ബി.

സംസ്ഥാനത്ത് തീവ്ര മഴപെയ്യുന്ന സാഹചര്യത്തിൽ വൈദ്യുതി അപകടങ്ങളിൽ പെടാതിരിക്കാൻ മുന്നറിയിപ്പു നൽകുകയാണ് കെ എസ് ഇ ബി.

മരക്കൊമ്പുകൾ വീണോ മറ്റോ വൈദ്യുതി കമ്പികൾ പൊട്ടി കിടക്കാൻ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുംമ്പോൾ അതീവ ജാഗ്രത പുലർത്തണം. പൊട്ടി വീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്.

സർവ്വീസ് വയർ, സ്റ്റേവയർ, വൈദ്യുതി പോസ്റ്റുകൾ എന്നിവയെ എന്നിവയെ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹ ഷീറ്റിനു മുകളിൽ സർവീസ് വയർ ലോഹത്തൂണിൽ തട്ടി കിടക്കുക തുടങ്ങിയ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേൽക്കാൻ സാധ്യതയുണ്ട്.

ഇത്തരം സാഹചര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പറിലോ വിവരം അറിയിക്കേണ്ടതാണ്. ഈ നമ്പർ അപകടങ്ങൾ അറിയിക്കാൻ വേണ്ടി മാത്രമുള്ളതാണ്.

വൈദ്യുതി തകരാർ സംബന്തമായ പരാതി പരാതി അറിയിക്കാൻ 1912 എന്ന കസ്റ്റമർ കെയർ നമ്പറിൽ അറിയിക്കാവുന്നതാണ്. 949600 1912 എന്ന മൊബൈൽ നമ്പറിലും പരാതി അറിയിക്കാം.

Related Articles

Back to top button