Health & LifestyleLatest News

മിക്സ്ചറിൽ മായം കലർത്തുന്നത് വ്യാപകം കടകൾ അടച്ചുപൂട്ടി സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും

മിക്സ്ചർ ഇഷ്ടപ്പെടാത്തവരായിട്ടാരും ഉണ്ടാവില്ല 4 മണി ചായക്കൊപ്പം കഴിക്കുന്നവരും കുട്ടികൾക്ക് സ്നാക്സാസായി കൊടുത്തുവിടുന്നവരുമുണ്ട്. എന്നാലിപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിർമ്മിക്കുന്ന മിക്സ്ചചറിയറിൽ ടാട്രാസിൻ ചേർത്തതായാണ് കണ്ടെത്തിയിരിക്കുന്നത്.

വടകര, പേരാമ്പ്രാ , കൊടുവള്ളി, തിരുവമ്പാടി മേഖലകളിൽ ഭക്ഷ്യസുരക്ഷാവകുപ്പ്ന ടത്തിയ പരിശോധനയിലാണ് മിക്സ്ചറിൽ ടാട്രാസിൽ സാനിധ്യം വലിയ തോതിൽ കണ്ടെത്തിയിരിക്കുന്നത്. വടകര ജെടി റോഡിലെ ഹർഷ ചിപ്സ്, പേരാമ്പ്ര കല്ലുംമ്പുറ വേക്ക് ആന്റ് ബേക്ക് ബേക്കറി കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്ക്സ്, മുക്കം അഗസ്തു മുഴി ബ്രദേഴ്സ് ബേക്ക്സ് ആന്റ് ചിപ്സ് എന്നീ സ്ഥാപനങ്ങളിലെ മിക്സ്ചർ വിൽപന നിരോധിച്ചു. ഓമശ്ശേരി പുതൂർ റിയാ ബേക്കറിയിലെ ഉൽപാദനവും നവും നിരോധിച്ചു.

  • ടാട്രാസിൽ എന്ന അപകടകാരി

ടാട്രാസിൻ ഉപയോഗിക്കുംമ്പോൾ അലർജി സാധ്യത ഉള്ളതിനാൽ പലതരം വസ്തുക്കളിൽ ചേർക്കുന്നതിന് നിയന്ത്രണമുണ്ട്. മിക്സ്ചറിൽ മഞ്ഞനിറം ചേർക്കുന്നതിറ് വേണ്ടിയാണ് ഈ ക്രിത്രിമ നിറം ഉപയോഗിക്കുന്നത്. നിയമവിരുദ്ധമായി ക്രിത്രിമനിറം ചേർത്ത് വില്ലന നടത്തിയ കടകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു.

ടാട്രസിൻ പെർമിറ്റഡ് ഫുഡ് കളർ ആണെങ്കിലും മിക്സ്ചചറിചറിൽ ചേർക്കുന്നതിന് അനുവാദമില്ല. ഫുഡ് കളറുകൾ എല്ലാം തന്നെ അലർജി ഉണ്ടാക്കുവാൻ സാധ്യത ഉള്ളവയാണെങ്കിലും ടാട്രസിൽ കൂടുതൽ അലർജിക്ക് സാധ്യതയുണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങളും വന്നേക്കാം.

Related Articles

Back to top button