മഞ്ഞ, പിങ്ക് ,നീല റേഷൻകാർഡിൽ നിന്ന് ഉടൻ നീക്കം ചെയ്യണം
മരണപ്പെട്ടവരുടെ പേരുകൾ റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്യണം
മഞ്ഞ, പിങ്ക്, നീല റേഷൻകാർഡിൽ മരണപ്പെടവരുണ്ടെങ്കിൽ ഉടൻ തന്നെ അവരുടെ പേരുകൾ നീക്കം ചെയ്യണമെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാർഡ് ഉടമകൾക് നിർദേശം നൽകി.
കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങളും അറിയിക്കണം. വൈകിയാൽ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായി ഈടാക്കും.
റേഷൻ കാർഡ് മസ്റ്ററിംഗ് പൂർണ്ണമാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി.
മരിച്ചവരുടെ പേരുകൾ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓൺലൈനായി നീക്കം ചെയ്യാം. കേരളത്തിനു പുറത്തുള്ളവരുടെ വിവരങ്ങൾ NRK പട്ടികയിലേക്ക് മാറ്റാനാവും. എൻ ആർ എസ് പട്ടികയിലേക്ക് മാറ്റാൻ താലൂക്ക് സപ്ലൈ ഓഫീസറെ സമീപിച്ചാലും മതിയാവും. മസ്റ്ററിംഗ് ചെയ്തവർക്കേ ഭാവിയിൽ ഭക്ഷ്യധാന്യം ലഭിക്കുകയുള്ളൂ. നിലവിൽ നീലക്കാർഡിലെ അംഗങ്ങൾക്ക് മസ്റ്ററിംഗ് നിർദേശം നൽകിയിട്ടില്ലെങ്കിലും മരണപ്പെട്ടവരുടെ പേരുകൾ നീക്കം ചെയ്യൽ നിർബന്ധമാണ്.
പിങ്ക് നീല കാർഡുകൾക്ക് ആളെണ്ണം നോക്കിവിഹിതം വിഹിതംനൽകുന്നതിലാണിത്. മഞ്ഞ വെള്ള കാർഡുകൾക്ക് ആളെണ്ണം നോക്കിയല്ല വിഹിതം വിതരണം ചെയ്യുന്നത് അതിനാൽ ആരെങ്കിലും മരണപ്പെട്ടാലും വിഹിതത്തിൽ മാറ്റമുണ്ടാവില്ല.