ബാങ്ക് അക്കൗണ്ട് ഉള്ളവർ ഫോൺ നമ്പർ ലിങ്ക് ചെയ്യണം. പോലീസ് മുന്നറിയിപ്പ്
ബാങ്ക് അക്കൗണ്ടിലെ പണം പോയാലും നിങ്ങളറിയില്ല. കൊല്ലം സ്വദേശിയായ വീട്ടമ്മക്ക് 3വർഷം മുൻമ്പ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന മൊബൈൽ നമ്പർ ഉപയോഗിക്കാതിരുന്നതോടെ മൊബൈൽ കമ്പനി ഇത് റദ്ദുചെയ്യുകയും നമ്പർ മറ്റൊരാൾക്ക് നൽകുകയും ചെയ്തിരുന്നു. പെരുമ്പാവൂർ സ്വദേശിയായ മറ്റൊരാൾക്കാണ് ആനമ്പർ കമ്പനി ൽകിയത്. വീട്ടമ്മ ബാങ്ക് അക്കൗണ്ട് മായി ബന്ധിപ്പിച്ച നമ്പർ മാറ്റിയിരുന്നില്ല. ഇതിലൂടെയാണ് തട്ടിപ്പുകാരൻ നുഴഞ്ഞുകയറിയത്. ബാങ്കിൽ നിന്നുള്ള എല്ലാമെസ്സേജുകളും കൃത്യമായി ആദ്യം ലിങ്ക് ചെയ്ത തട്ടിപ്പുകാരന് ലഭിച്ച നമ്പറിലേക്കാണ് വരുന്നത്. പണമിടപാടിന്റെ സന്ദേശങ്ങൾ വഴി ലഭിച്ച ലിങ്കിലൂടെ ഇടപാടുകൾ നടത്തിയ ഇയാൾക്ക് OTP നമ്പരും പണം പിൻവലിക്കുന്ന വിശദാംശങ്ങളും മറ്റെല്ലാം ഈ നമ്പറിൽ തന്നെ വന്നിരുന്നത് തട്ടിപ്പ് വളരെ എളുപ്പമാക്കി. വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത് പുതിയതായി എടുത്ത നമ്പർ ലിങ്ക് ചെയ്യാത്തതു കാരണം ഇടപാടുകൾനടത്തിയതിന്റെ സന്ദേശങ്ങൾ വരികയുമില്ല.