പഴകിയ മത്സ്യം എങ്ങനെ തിരിച്ചറിയാം?മത്സ്യം വാങ്ങുന്നവർ ശ്രദ്ധിക്കണം.
മലയാളിയുടെ തീൻ മേശയിൽ ഇന്നൊരു അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് മീൻ കറി. എന്നാൽ ഇന്ന് ധാരാളം പഴകിയമത്സ്യവും കീടനാശിനി കലർന്ന മത്സ്യവും മാർക്കറ്റിലെത്തുന്നുണ്ട് ഒറ്റനോട്ടത്തിൽ നല്ലതും ചീത്തയും തിരിച്ചറിയാനാവാതെ നമ്മളിൽ പലരും ഇത്തരം മത്സ്യങ്ങൾ കഴിക്കുക വഴി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ നല്ല മത്‌സ്യം തിരിച്ചറിയാതാവും .
ഒറ്റനോട്ടത്തിൽ അല്ലെങ്കിൽ ചെറുതായൊന്നു തെ തൊട്ടു നോക്കുകവഴി പഴകിയ മത്സ്യത്തെ തിരിച്ചറിയാനാവും വിരൽ കൊണ്ട് അമർത്തിനോക്കുക നല്ലതാണെങ്കിൽ ദൃഡമായിരിക്കും പഴകിയതാണെങ്കിൽ മാംസം തൊടുംമ്പോൾ കുഴിഞ്ഞു പോകും.
പുതിയ മത്സ്യങ്ങളുടെ ചെകിള തിളക്കമുള്ളതും ചുവന്നതുമായിരിക്കും. പഴകിയ മത്സ്യത്തിൽ ഇത് തവിട്ട് അല്ലെങ്കിൽ മങ്ങിയ നിറമായിരിക്കും. കറുപ്പ് നിറമാണെങ്കിൽ ഒരു പാട് പഴകിയതാണെന്ന് മനസ്സിലാക്കാം. ഫ്രഷ് മത്സ്യത്തിന്റെ കണ്ണ് നല്ല തിളക്കമുള്ളതായിരിക്കും. മീനിന്റെ കണ്ണിന് നിറവ്യത്യാസം ഉണ്ടെങ്കിൽ അത് പഴകിയതായിരിക്കും. ഫോമാലിനും മറ്റും ചേർത്തതാണെങ്കിൽ മത്സ്യത്തിന് സ്വാഭാവിക മണം ഉണ്ടായിരിക്കില്ല.
സംസ്ഥാനത്ത് നിരവധി പഴകിയ മത്സ്യങ്ങൾ പിടികൂടുന്നുണ്ട്. ഇത്തരത്തിൽ മുത്സ്യത്തിൽ മായം കലർത്തുന്നതോ അല്ലെങ്കിൽ പഴകിയ മത്സ്യം വിൽക്കുന്നതോ ശ്രദ്ധയിൽ പെട്ടാൽ പരാധി പ്പെടാൻ സംവിധാനമുണ്ട്. 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാധി അറിയിക്കാവുന്നതാണ്.