Latest News
Trending

നീല വെള്ള റേഷൻ കാർഡുള്ളവർക്ക് സന്തോഷ വാർത്ത ഇനി 5 ദിവസം മാത്രം

പൊതു വിഭാഗത്തിൽ വരുന്ന നീല വെള്ള റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗമായ പിങ്ക് കാർഡിലേക്ക് മാറ്റാനുള്ള സമയപരിധി ഡിസംബർ 31 ന് അവസാനിക്കും.

ഇതുവരെ അപേക്ഷ നൽകിയവർ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിച്ച് തെറ്റുകളുണ്ടെങ്കിൽ അവതിരുത്തൽ വരുത്തി 31 ന് മുൻപായി സമർപ്പിക്കണം.

എങ്ങനെ അപേക്ഷിക്കാം ആവശ്യമായ രേഖകൾ എന്തൊക്കെ

മുൻഗണന വിഭാഗത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയും citizen.civilsuplies.Kerala.gov.in എന്ന വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം.

സമർപ്പിക്കേണ്ട രേഖകൾ

വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്ന സാക്ഷ്യപത്രം, തദ്ദേശസ്വയംഭരണ സ്ഥാപനം 2009 ൽ പുറപ്പെടുവിച്ച ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സാക്ഷ്യപത്രം അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹതയുണ്ടെന്നുള്ള സാക്ഷ്യപത്രം എന്നിവയാണ് പ്രധാന രേഖകൾ.

മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടാനുള്ള മാനദണ്‌ഡങ്ങൾ

വീടിന്റെ വിസ്തീർണ്ണം 1000 ചതുരശ്ര അടിയിൽ താഴെ ആയിരിക്കണം , ഉപജീവനമാർഗ്ഗത്തിനല്ലാതെ 4 ചക്ര വാഹനം ഉണ്ടായിരിക്കരുത്, ഒരേക്കറിൽ താഴെ ഭൂമിയുള്ള കുടുബമായിരിക്കണം, സർക്കാർ ജീവനക്കാരോ സർക്കാർ പെൻഷൻ വാങ്ങുന്നവരോ ഇൻകം ടാക്സ് അടക്കുന്നവരോ ആയിരിക്കരുത്. റേഷൻ കാർഡിലെ എല്ലാ അംഗങ്ങളുടെയും കൂടി പ്രതിമാസ വരുമാനം 25000 രൂപയിൽ കൂടരുത്,

Related Articles

Back to top button