Latest News

തൊഴിലുറപ്പ് ജോലി മാറുന്നു പുല്ലുവെട്ടലും കാടുവെട്ടലും ഇനിയില്ല

തൊഴിലുറപ്പ് പദ്ധതികളിൽ ഏറ്റവും അധികം നടക്കുന്ന പുല്ലുചെത്തലും കാടുവെട്ടും ഒഴിവാക്കി. പകരം മണ്ണ്, കൃഷി അനുബന്‌ധമേഖലകളെ പരിപോഷിപ്പിക്കുന്ന ഉദ്പാദനക്ഷമമായ പ്രവൃത്തികൾ ചെയ്യണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ആവശ്യപ്പെട്ടു. നിലം ഉഴൽ, വിതക്കൽ , കൊയ്ത്ത്,ഭൂമിനിരപ്പാക്കൽ, തട്ടുതിരി ക്കൽ എന്നിവയും അനുവദിക്കില്ല. പൊതു ഭൂമിയിലും സ്വകാര്യ ഭൂമിയിലും ജലസേചനത്തിനുള്ള കളങ്ങൾ കിണറുകൾ, പൊതുകുളങ്ങളുടെ പുനരുദ്ധാരണം , ജലസേചന ചാലുകളുടെ നിർമ്മാണവും പുനരുദ്ധാരണവും ഫലവൃക്ഷത്തൈകൾ നട്ടു പരിപാലിക്കൽ , നാളികേര കൃഷി വ്യാപിപ്പിക്കാനുള്ള ഭൂമി ഒരുക്കൽ, കുഴികൽ തയ്യാറാക്കി തൈ നടീൽ രണ്ടുവർഷത്തേക്ക് പരിപാലനം എന്നിവ ചെയ്യാം.

ജൈവ വേലി, കാർഷികോൽപന്ന സംഭരണകേന്ദ്രം പശുവിൻ കൂട്, ആട്ടിൻകൂട്, കോഴിക്കൂട്, പന്നിക്കൂട് എന്നിവ നിർമ്മിക്കാം. തീറ്റപ്പുൽ കൃഷി ചെയ്യാം അസോള ടാങ്ക്, മത്സ്യ കൃഷിക്കുള്ള കുളം എന്നിവയും നിർമ്മിക്കാം. ജലസേചനവകുപ്പിന്റെ അധീനതയിലുള്ള കനാലുകളുടെ സംരക്ഷണ പ്രവൃത്തികൾ ജലസേചന വകുപ്പിന്റെ അനുമതി, സങ്കേതിക സഹായം എന്നിവക്ക് വിധേയമായി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കാം,ഇത്തരം പദ്ധതി ഏറ്റെടുക്കുംമ്പോൾ കേന്ദ്രസർക്കാരിന്റെ 2024 – 25 വാർഷിക മാസ്റ്റർ സർക്കുലർ പ്രകാരമുള്ള വ്യവസ്ഥകളും പാലിക്കണം.

അങ്കണവാടികളുടെ നിർമ്മാണം തൊഴിലുറപ്പ് പദ്ധതി വഴി ഏറ്റെടുക്കണമെന്നും അതിനൊപ്പം പോഷകാഹാരക്കുറവ് പരിഹരിക്കാൻ ഇവിടം കേന്ദ്രീകരിച്ച് പോഷകാഹാരത്തോട്ടങ്ങൾ നിർമ്മിക്കണമെന്നും മെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button