തെങ്ങ് കയറ്റ തൊഴിലാളികൾക്ക് 7 ലക്ഷം രൂപയുടെ സഹായം
കേരളത്തിലെ നാളികേര വികസന ബോർഡിന്റെ കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി തെങ്ങ് കയറ്റ തൊഴിലാളികൾക്കും ലഭിക്കും. നീര ടെക്നീഷ്യൻമാർക്കും പരമാവധി ഏഴുലക്ഷം രൂപയുടെ അപകട ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. പദ്ധതിയിൽ 5 ലക്ഷം രൂപയാണ് ഇതുവരെ ഇൻഷൂറൻസ് പരിരക്ഷയായി നൽകിയിരുന്നത്. രണ്ട് ലക്ഷം രൂപ ചികിത്സാ ചിലവിലേക്കാണ് ലഭിക്കുക.
18 നും 55 നും ഇടയിൽ പ്രായമുള്ള തെങ്ങ് കയറ്റ തൊഴിലാളികൾക്കും നീര ടെക്നീഷ്യൻമാർക്കും ഒരു വർഷത്തേക്ക് ഗുണഭോക്തൃ വിഹിതമായ 239 രൂപ വാർഷിക പ്രീമിയമടച്ച് ഇൻഷൂറൻസ് പരിരക്ഷ നേടാവുന്നതാണ്. ആദ്യ വർഷം ഇൻഷൂറൻസ് പരിരക്ഷ സൗജന്യമാണ്.
നാളികേര വികസന ബോർഡിന്റെ തെങ്ങിന്റെ ചങ്ങാതികൂട്ടം പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് പദ്ധതി പ്രകാരം ആദ്യ വർഷം ഇൻഷൂറൻസ് പരിരക്ഷ സൗജന്യമായി ലഭിക്കും.
കൃഷി ഓഫീസർ പഞ്ചായത്ത് പ്രസിഡന്റ്, കോക്കനട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ സി പി സി ഡയറക്ടർ തുടങ്ങിയവരിലാരെങ്കിലും സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോം വയസു തെളിയിക്കുന്ന രേഖയോടൊപ്പം ഡിമാന്റ് ഡ്രാഫ്റ്റ് അല്ലെങ്കിൽ ഓൺലൈൻ പേമന്റ് സഹിതം ചെയർമാൻ, നാളികേര വികസന ബോർഡ്, കേരള ഭവൽ, എസ് ആർ വി റോഡ്,കൊച്ചി 682011, എന്ന വിലാസത്തിൽ അയക്കണം.
വിശദ വിവരങ്ങൾക്ക് നാളികേര വികസന ബോർഡിന്റെ www.cocunutboard gov.in എന്ന വെബ് സൈറ്റിലോ 0484 2377 2766 ext 255 എന്ന നമ്പറിലോ ബന്ധപ്പെടുക.