Latest News
തിങ്കളാഴ്ച്ച ഉച്ചവരെ (ജനുവരി 13) പെട്രോൾ പമ്പുകൾ അടച്ചിടും
സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും തിങ്കളാഴ്ച രാവിലെ 6 മുതൽ ഉച്ചക്ക് 12 വരെ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡിലേഴ്സ് അറിയിച്ചു.
ഏലത്തൂർ എച്ച് പി സി എൽ ഡിപ്പോയിൽ ചർച്ചക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കൈയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ചൊവ്വാഴ്ച ഇരുമ്പനം എച്ച് പി സി എൽ ടർമിനൽ ഉപരോധിക്കാനും തീരുമാനിച്ചു. പെട്രോളിയം ഡീലർമാരും ടാങ്കർ ഡ്രൈവർമാരുമായും കുറച്ച് ദിവസമായി തർക്കം തുടർന്നു വരികയായിരുന്നു. ചായ പൈസ എന്ന് വിളിക്കുന്ന തുകയുമായി ബന്‌ധപെ പ്പെട്ടായിരുന്നുതർക്കം. പെട്രോൾ പമ്പിൽ ഇന്ധനമെത്തിക്കുന്ന ടാങ്കർ ഡ്രൈവർമാർക്ക് ഇന്ധനമെത്തിക്കുന്നത് ചായ പൈസയായി 300 രൂപയാണ് നൽകുന്നത് ഈ തുക വർദ്ധിപ്പിക്കണം എന്നാണ് ഡ്രൈവർമാരുടെ ആവശ്യം എന്നാൽ ഡീലേഴ്സ് ഈ ആവശ്യം നിഷേധിച്ചു.