ചൈനയിൽ പനിയും ശ്വാസകോശ അണുബാധയും അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന എച്ച് എം പി വി കേസുകൾ പടുരുന്നത് കേരളത്തിലും ആശങ്ക ഉണർത്തുന്നു.
ചൈനയിൽ മാത്രമല്ല ആഗോള തലത്തിൽ തന്നെ പനിയും ശ്വാസകോൾ അണുബാധ പടരുന്നത് സംബന്തിച്ച വാർത്തകൾ കേരളം സസൂഷ്മം വിലയിരുത്തുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് .
അതേസമയം ആശങ്ക വേണ്ടെന്നും ഗർഭിണികൾ പ്രായമായവർ ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നതാണ് നല്ലതെന്നും മന്ത്രി വ്യക്തമാക്കി. മലയാളികൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുള്ളതിനാലും ചൈന ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് പ്രവാസികൾ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാൽ ജാഗ്രത പുലർത്തണം. മഹാമാരിയായി മാറിയേക്കാവുന്ന രീതിയിൽ ജനിതക വ്യതിയാനം വന്നതായി റിപ്പോർട്ട് ചെയ്യാത്തതിനാൽ നിലവിൽ ആശങ്കപ്പെടേണ്ടതില്ല.