കോഴി ഇറച്ചി വാങ്ങുന്നവർ ശ്രദ്ധിക്കണം ഞെട്ടിക്കുന്ന കണ്ടെത്തൽ മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകളെ കണ്ടെത്തി .ഐ സി എം ആർ
മരുന്നുകളെ അതിജീവിക്കുന്ന അപകടകാരികളായ ബാക്ടീരിയകളെ കേ കേരളത്തിലെ ഇറച്ചിക്കോഴികളിൽ കണ്ടെത്തിയതായി ഐ സി എം ആർ.
ഐസിഎംആറിലെ ശാസ്ത്രജ്ഞൻ ഡോ. ഷോബി വേളേരിയുടെ നേതൃത്വത്തിൽ അജ്മൽ അസിം , പ്രാർഥി സാഗർ, എൻ സംയുക്ത കുമാർ റെഢി എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.
ഐസിഎം ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ ഡ്രഗ്സ് സേഫ്റ്റി ഡിവിഷൻ ഒരു അന്താരാഷ്ട്ര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. കോഴികളുടെ വിസർജ്യങ്ങൾ ശേഖരിച്ച് ജീനോമിക് DNA യെ വേർതിരിച്ചാണ് പഠനം നടത്തിയത്.
ഇന്ത്യയിൽ ആന്റിബയോട്ടിക് ചികിത്സക്ക് വെല്ലുവിളി ഉയർത്തുന്ന ഈ കോളി, ക്ലോസ് ട്ട്രീഡിയം, പെർഫ്രിംഗൻസ്, കബ്സിയല്ല ന്യൂമോണിയ, സ്റ്റാഫൈലോ കോക്കസ് ഓറിയസ്, എന്ററോ കോക്കസ് ഫെക്കാലിസ്, സ്യൂഡോമോണസ് എരിഗിനോസ, ബാക്ടീരിയോഡ്സ് ഫ്രാഗിൾസ് തുടങ്ങിയ രോഗാണുക്കളും പഠനത്തിൽ കണ്ടെത്തി.
(ശ്വാസകോശ സംബന്തമായ അണുബാധകൾ , ന്യുമോണിയ ബ്രോങ്കൈറ്റിസ്) മൂത്രനാളിയിലെ അണുബാധകൾ ദഹനനാളത്തിലെ അണുബാധകൾ, ഇൻ ഡ്രാ അബ്ഡോമിനൽ അണ ബാധകൾ തുടങ്ങിയവക്ക് കാരണമായേക്കാം. പാകം ചെയ്താലും ചില ബാക്ടീരിയകൾ നിലനിൽക്കും
വ്യാവസായികാടിസ്ഥാനത്തിൽ പൗൾട്രീ ഫാമുകൾ ആരംഭിച്ചതോടെ കോഴി വളർത്തലിന് വ്യാപകമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന കാലമാണിന്ന്. ആന്റിബയോട്ടിക് പ്രതിരോധം എന്നറിയപ്പെടുന്ന ഈ ഗുരുതര സാഹചര്യത്തെ തടയുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിനു പുറമെ തെലുങ്കാനയിൽ നിന്നുള്ള സാമ്പിളുകളിലും ബാക്ടീരിയകളുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്.