Uncategorized
കുപ്പിവെള്ളം വാങ്ങുന്നവർ സൂക്ഷിക്കണം 30000 വ്യാജ വെ വെള്ള കുപ്പികൾ പിടികൂടി
പ്രമുഖ കുപ്പിവെള്ള കമ്പനികളുടെ പേരിനോട് സാമ്യമുള്ള വെള്ളക്കുപ്പികൾ നിർമ്മിക്കുന്ന കമ്പനികളിൽ റെയ്ഡ്.
30000 ത്തിലേറെ വ്യാജ കുടിവെള്ള കുപ്പികളാണ് പിടികൂടിയത്. ഒറിജിനൽ കമ്പനികളുട പേരിലെ ഒരക്ഷരം മാറ്റുകയോ കൂട്ടിച്ചേർക്കുകയോ ചെയ്താണ് വ്യാജൻമാർ കുപ്പിവെള്ളം വിതരണം നടത്തുന്നത്. ഇതിൽ ഗുരുതര ഗുണനിലവാര പ്രശ്നങ്ങളും കണ്ടെത്തിയിട്ടുണ്ട്. Biseri എന്ന ബ്രാന്റിനോട് സാമ്യമുള്ള രീതിയിൽ പേര് അച്ചടിച്ച Bislehari യും Kinelay എന്ന ബ്രാന്റിനോട് സാമ്യമുള്ള Kelvey എന്നിവയുമാണ് പിടികൂടിയത്.
Bisleri യുടെ ഒരു ലിറ്ററിന്റെ 5400 കുപ്പികളും 500 മില്ലിയുടെ 12216 കുപ്പികളുമടക്കം 19268 കുപ്പികളാണ് പിടിച്ചെടുത്തത്. ഇവയിൽ ഗുണനിലവാര പ്രശ്നം കണ്ടെത്തി എന്നുള്ളത് ഏറെ ഗൗരവതരമാണ്.