Govt Updates

കുട്ടികൾക്ക് ഹെൽമറ്റും സീറ്റ് ബൽറ്റും നിർബന്ധമാക്കി എം.വി.ഡി

സംസ്ഥാനത്ത് 1 മുതൽ 4 വയസ്സുവരെയുള്ള കുട്ടികൾക്ക് ബൽറ്റ് അടക്കമുള്ള പ്രതേക സീറ്റ് നിർബന്ധമാക്കാൻ മോട്ടോർ വാഹന വകുപ്പ്. 4 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റും നിർബന്ധം.

4 വയസ്സു മുതൽ 14 വയസ്സുവരെ 135സെന്റീമീറ്റർ ഉയരത്തിൽ താഴെയുള്ള കുട്ടികൾ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബൽറ്റ് ധരിച്ചിരിക്കണം. 4 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റും നിർബന്ധമാക്കി.

പുതിയ നിയമവുമായി ബന്ധപ്പെട്ട ശുപാർശ ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കാറിനു സമർപ്പിച്ചു.

നവംമ്പർ മാസം മുതൽ നിയമം നിലവിൽ വരാനാണ് സാധ്യത. തുടക്കത്തിൽ നിയമലംഘനം നടത്തുന്നവർക്ക് താക്കീത് നൽകും. അതിനു ശേഷം ഡിസംബർ മുതൽ പിഴ ഈടാക്കി നിയമം നിയമം കർശനമായി നടപ്പാക്കൂ.

 

Related Articles

Back to top button