Latest News
കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നത് പരസ്യമാക്കരുത് :വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ സാമ്പത്തികമായി സഹായിക്കുന്നത് പരസ്യമാക്കേണ്ടെന്നാണ് നിർദ്ദേശം. പൊതു വിദ്യാഭ്യാസ ഡയക്ടറുടേതാണ് ഉത്തരവ്. പൊതു പരിപാടികളിലോ പരസ്യമായോ സഹായം നൽകരുതെന്നും നിർദ്ദേശമുണ്ട്.
കുട്ടികളുടെ ആത്മാഭിമാനത്തേയും സ്വകാര്യതയെയും ഭാതിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഇതിന്റെ പേരിൽ കുട്ടികളെ രണ്ടാം കിട പൗരന്മാരാക്കരുതെന്നും ഉത്തരവിൽ പറയുന്നു. വേണ്ട ഇടപെടൽ നടത്താൻ ഡി ഇ ഒ മാരെയും ഹെഡ് മാസ്റ്ററെയും ചുമതലപ്പെടുത്തി.