എൽ പി ജി സിലിണ്ടറിൽ പച്ചവെള്ളം നിറച്ച് തട്ടിപ്പ് ജീവന് തന്നെ ഭീഷണി
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചേളാരിയിലെ പ്ലാന്റിൽ നിന്ന് ഏജൻസികളിലേക്ക് കൊണ്ടുപോകുന്ന പാചക വാതക സിലിണ്ടറുകളിൽ ദ്രവ വസ്തുക്കൾ കലർത്തി ഉപദോക്താതാക്കതാക്കളെ കമ്പളിപ്പിക്കുന്ന തട്ടിപ്പുസംഘം പ്രവർത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ കടുത്ത നടപടി സ്വീകരി ആമെന്ന് ജില്ലാ കലക്ടർ വി ആർ വിനോദ് അറിയിച്ചു.
സിലിണ്ടറുകളിൽ നിന്ന് പാചകവാതകം ചോർത്തി ഭാക്കി വെള്ളമോ മറ്റ് മായങ്ങളോ ചേർത്ത് ഏജൻസികളിൽ എത്തിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് ഉപഭോക്താക്കൾക്ക് സാമ്പത്തിക നഷ്ടം മാത്രമല്ല സിലിണ്ടറിൽ വെള്ളം നിറക്കുന്നത്വ ജീവൻതന്നെ അപകടത്തിലാക്കും. ഇത് സംഭന്തിച്ച പരാതികൾ ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.
സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുകൾ സംശയകരമായ രീതിയിൽ വഴിയിൽ നിർത്തി സിലിണ്ടറുകൾ പുറത്തെടുക്കുന്നത് കണ്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്ന് ജില്ല കലക്ടർ അഭ്യർത്ഥിച്ചു.
ഏതാനും മാസങ്ങളായി എന്തോദ്രാവക രൂപത്തിലുള്ള വസ്തു കലർത്തിയ സിലിണ്ടറുകൾ ലഭിക്കുന്നതായാണ് ഗ്യാസ് ഏജൻസി പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. രണ്ട് മാസത്തിനിടെ ഇത്തരത്തിൽ എഴുപതോളം പരാതികൾ ലഭിച്ചതായും പ്ലാന്റിലെ ഡ്രൈവർമാർക്ക് ഇതിൽ പങ്കുള്ളതായി സംശയിക്കുന്നതായും പരാതിയിൽ ഉന്നയിക്കുന്നുണ്ട്.