Latest News
ഉച്ചക്ക് ശേഷം ഓഫീസുകളിൽ വരേണ്ട പുതിയ സമയം അറിഞ്ഞിരിക്കണം : മോട്ടോർ വാഹന വകുപ്പ്
മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ ഇനിച്ചക് ശേഷം ഇടപാടുകാർക്ക്പ്ര വേശനം വേണ്ടെന്നാണ് പുതിയ തീരുമാനം. സംസ്ഥാനത്തെ മോട്ടോർ വാഹന ഓഫീസുകൾ സ്മാർട്ടാകുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
പുതിയ തീരുമാനം ജനുവരി ഒന്നാം തിയ്യതി മുതൽ പ്രാബല്യത്തോടെ സന്ദർശക സമയം രാവിലെ 10.15 മുതൽ ഉച്ചക്ക് 1.15 വരെ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. ഫോണിലൂടെയുള്ള മറുപടിയും ഈ സമയത്തു മാത്രമാക്കാനാണ് തീരുമാനം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇമെയിൽ ചെയ്യാനാണ് നിർദ്ദേശം. നിലവിൽ വൈകീട്ട് 5 വരെ ലഭിച്ചിരുന്ന സേവനമാണ് രാവിലെ 10 മുതൽ 1 വരെയാക്കി പരിമിതപ്പെടുത്തിയിരിക്കുന്നത്.