ഈടില്ലാതെ 2 ലക്ഷം രൂപ വായ്പ പുതിയ കേന്ദ്ര നടപടി
ഈടില്ലാതെ നൽകുന്ന വായ്പയുടെ പരിധി റിസർവ് ബാങ്ക് ഉയർത്തി. 160000 രൂപയിൽ നിന്ന് 2 ലക്ഷം രൂപയിലേക്കാണ് ഉയർത്തിയിരിക്കുന്നത്. ഇത് രാജ്യത്തെ കാർഷിക മേമേഖലക്ക്കൂടുതൽ കരുത്ത് പകരും.
ഉത്പാദന ചിലവിലെ ഗണ്യമായ വർധനവ് കണക്കാക്കി ജനുവരി 1 മുതൽ പുതിയ വായ്പകൾ കർഷകർക്ക് ലഭ്യമാക്കണമെന്ന് വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകി. രാജ്യത്തെ 86 ശതമാനത്തോളം വരുന്ന ചെറുകിട നാമമാത്രകർഷകർക്ക് പ്രയോചനം ലഭിക്കും. കാർഷിക കാർഷികാനുബന്ധ മേഖലകൾക്ക് നൽകുന്ന വായ്പകളിലെ ഈട് നിബന്ധന ഒഴിവാക്കണമെന്നും റിസർവ് ബാങ്ക് ആവശ്യപ്പെട്ടു.
കിസാൻ ക്രഡിറ്റ് കാർഡ് ഉടമകൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ
കിസാൻ ക്രഡിറ്റ് കാർഡുടമകൾക്ക് അതിവേഗം 4 ശതമാനം പലിശയിൽ 3 ലക്ഷം രൂപ വരെ ലഭിക്കു Kcc സ്കീമിന് കൂടുതൽ പ്രചാരം ലഭിക്കും. ജനുവരി 1 മുതൽ 2 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ്പ ലഭിക്കും 2 ലക്ഷം രൂപക്ക് മുകളിലുള്ള വായ്പ്പക്ക് മാത്രം ഈടായി സ്വർണ്ണമോ ഭൂമിയോ നൽകിയാൽ മതി.
കെ സി സി ലഭിക്കാൻ യോഗ്യതകൾ എന്തൊക്കെ
2 ഏക്കർ മുതൽ 1000 ഏക്കർ വരെ സ്വന്തമായോ പാട്ടത്തിനോ കൈവശമുള്ള 18 നും 75 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം