ഇത്തരം മിഠായികൾ വാങ്ങരുത് ഗുരുതര കണ്ടെത്തൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്
മിഠായി വാങ്ങുന്നവർ ശ്രദ്ധിക്കണം
സ്കൂൾ പരിസരത്തെ കടകളിലും മറ്റും വില്ലന നടത്തുന്ന മിഠായികൾ ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ ഇതിനാൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്.
സ്കൂൾ പരിസരങ്ങളിലെ കടകളിൽ ഗുണനിലവാരമില്ലാത്ത മിഠായികൾ വിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാധികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി.
സ്കൂൾ പരിസരങ്ങളിലും മറ്റ് കടകളിൽ നിന്നും മിഠായികൾ വാങ്ങുംമ്പോൾ കൃത്യമായ ലേബൽ വിവരങ്ങൾ രേഖപ്പെടുത്തിയവ മാത്രം വാങ്ങുവാൻ ശ്രദ്ധിക്കണമെന്ന് അസിസ്റ്റന്റ് കമ്മീഷണർ. കൃതൃമ നിറങ്ങളുള്ള മിഠായികൾ വാങ്ങാതിരിക്കുക, മിഠായികളുടെ ലേബലിൽ പായ്ക്ക് ചെയ്ത തിയ്യതി യക്സ്പയറി ഡെയ്റ്റ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം. ഭക്ഷ്യ സുരക്ഷാ ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ മിഠായികൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം , റോസ് പിങ്ക് നിറത്തിലുള്ള പഞ്ഞി മിഠായികൾ കഴിക്കരുത്. നിരോധിത ഫുഡ് കളർ ചേർത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികൾ ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തമാക്കി.