Latest News

ഷവർമ്മ കഴിക്കുന്നവർ ഉണ്ടാക്കിയ സമയവും തിയ്യതിയും ശ്രദ്ധിക്കണം

ഷവർമ്മ ഉണ്ടാക്കിയ തിയ്യതിയും സമയവും രേഖപ്പെടുത്തണം ഹൈക്കോടതിയുടെ കർശന നിർദ്ദേശം

ഷവർമ്മ അടക്കമുള്ള ആഹാര സാധനങ്ങളിൽ ഉണ്ടാക്കിയ തിയ്യതിയും സമയവും രേഖപ്പെടുത്താനുള്ള ഉത്തരവ് നടപ്പാക്കാൻ കർശന നിർദ്ദേശവുമായി ഹൈക്കോടതി.

കാസർക്കോട് പ്ലസ് വൺ വിദ്യാർത്ഥിനി ദേവനന്ദ മരണപ്പെട്ട സംഭവത്തെ തുടർന്ന് മാതാവ് നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുൻ ഉത്തരവിലെ നിർദ്ദേശം കർശനമായി നടപ്പാക്കാൻ നിർദേശിച്ചത്.

ഇത്തരമൊരു ആവശ്യം ഉന്നയിച്ച്  ഹർജി നൽകിയതിന് കേപ കോടതി ചിലവായി 25000 രൂപ ഹർജിക്കാരിക്ക് നൽകണമെന്നും ഉത്തരവായി ഹർജിക്കാരിയെ കോടതി അഭിനന്ദിക്കുകയും ചെയ്തു.

Related Articles

Back to top button