Latest News
വെളുത്തുള്ളി കഴിക്കരുത് നിരോധിച്ച വെളുതുള്ളി ഇപ്പോഴും വിപണിയിൽ
നിരോധിച്ച ചൈനീസ് വെളുത്തുള്ളി ഇപ്പോഴും വിപണിയിൽ എങ്ങനെ ലഭ്യമാകുന്നെന്ന് അലഹബാദ്ഹൈക്കോടതി. ഇത്തരം വസ്തുക്കൾ രാജ്യത്തേക്ക് എത്തുന്നത് തടയുന്നതിനുള്ള സംവിധാനം ഏർപ്പാടാക്കണമെന്നും രാജ്യത്തേക്ക് പ്രവേശിക്കുന്ന ഉറവിടം കണ്ടെത്തണമെ മെന്നും കേന്ദ്ര സർക്കാറിനോട് കോടതി തീയുടെ ലക്നൗ ബഞ്ച് നിർദ്ദേശിച്ചു.
മനുഷ്യന് ഏറെ ദൂഷ്യഫലങ്ങൾ ഉണ്ടാക്കുന്ന ചൈനീസ് വെളുത്തുള്ളി വിപണിയിൽ ഇപ്പോ ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ മോത്തിലാൽ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിലാണ് കോടതി നിരീക്ഷണം.
ചൈനീസ് വെളുത്തുള്ളിയിൽ കീടനാശിനിയുടെ അളവ് വളരെകൂടുതലാണ്. മീഥൈൽ ബ്രോമൈഡ് എന്ന രാസവസ്തുവാണ് വെളുത്തുള്ളിയിൽ ചൈനീസ് കർഷകർ ഉപയോഗിക്കുന്നത്. അതിനാൽ ചൈനീസ് വെളുത്തുള്ളി ദീർഘകാലം കേടുകൂടാതിരിക്കുകയും ചെയ്യും. ഇവനിത്യേന കഴിച്ചാൽ വൃക്ക തകരാറിലാവുകയും കരളിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ഇവ ആഹാരത്തിൽ പതിവാക്കിയാൽ മറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങൾ വന്നേക്കാം. അൾസർ അണുബാധ ഗ്യാസ് എന്നിവക്കും കാരണമായേക്കാം