വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക പുറത്തുവിട്ടു
നാലുവർഷം നീണ്ട ഗവേഷണങ്ങൾക്കു ശേഷം സംസ്ഥാ കൃഷിവകുപ്പും കാർഷിക സർവ്വകലാശാലയും ചേർന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വിഷരഹിത പച്ചക്കറികൾ നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി ലഭിക്കുന്നവയാണ് .ഏറ്റവും കൂടുതൽ വിഷാംശം കണ്ടെത്തിയിരിക്കുന്നത് പുതിനയിലാണ്.
വിഷാംശം ഇല്ലാത്ത ഇല്ലാത്ത പച്ചക്കറികൾ ഇനി പറയുന്നവയാണ്.
കുമ്പളം, മത്തൻ, പച്ചമാങ്ങ, ചൗചൗ, പീച്ചങ്ങ,ബ്രോക്കോളി, കാച്ചിൽ, ചേന, ഗ്രീൻ പീസ്, ഉരുളക്കിഴങ്ങ്, സവാള,ബുഷ് ബീൻസ്, മധുരക്കിഴങ്ങ്, കൂമ്പ്, മരച്ചീനി, ശീമച്ചക്ക, കൂർക്ക, ലറ്റിയൂസ്, ചതുരപ്പയർ, നേന്ത്രൻ, സുക്കിനി, ടർണിപ്പ്, ലീക്ക്, ഉള്ളി പ്പൂവ്, ചൈനീസ് കാബേജ് എന്നിവയാണ്.
ശരീരവും ശരീരവും മനസ്സും തണുക്കാൻ നല്ലതാണ് പുതിന ഉപയോഗിച്ചുള്ള പാനീയം. വിഷാംശം ഏറ്റവും അതികം പുതിനയിൽ ആണെന്നാണ് കണ്ടെത്തൽ 62% . മലയാളികളുടെ ഭക്ഷണ ശീലങ്ങളിൽ ഒന്നാമനായ പയറിൽ 45% ആണ് വിഷാംശം.
മറ്റുള്ള പച്ചക്കറികളിലെ വിഷാംശം ഇനി പറയുന്ന രീതിയിലാണ്.
മഞ്ഞ കാപസിക്കം 42% , മല്ലിയില 26%, ചുവന്ന കാപ്സിക്കം 25%, ബജി മുളക് 20% , ബീറ്റ്റൂറൂട്ട് റൂട്ട് 18%, കാബേജ് വയലറ്റ് 18%, കറിവേപ്പില 17%, പച്ചമുളക് 16% , കോളിഫ്ലവർ 16 % , കാരറ്റ് 15%, സാമ്പാർ മുളക് 13% ചുവപ്പ് ചീര 12% , അമരക്ക 12%, പച്ച കാപ്സിക്കം 11%, പച്ച ചീര11 % , നെല്ലിക്ക 11%, പാവക്ക 10%,
10 ശതമാനത്തിൽ കുറവ് വിഷാംശം കണ്ടെത്തിയ പയ്യക്കറികൾ .
മുരിഞ്ഞക്ക 9%, പടവലം 8% വഴുതന 8% , ബീൻസ് 7%, സാലഡ് വെള്ളരി7%, വെള്ളരി 6% , ഇഞ്ചി 6% , വെണ്ടക്ക 5%, കത്തിരി 5%, കോവക്ക 4% , തക്കാളി 4% , കാബേജ് വെള്ള 4% എനിങ്ങന്നെയാണ് വിഷാംശ നിലവാരം
ഡേ: തോമസ് ബിജു മാത്യുവിനൊപ്പം പല്ലവി നായർ,ഡോ: തനിയ സാറ വർഗ്ഗീസ് ബിനോയി എ കോശി, പ്രിയ എൽ സൂര്യമോൾ എസ്, അരുണി പി, എസ് , ശബരിനാഗ് കെഎൽ. ശാൽ മോൻ വി എസ് എന്നിവയാണ് പരിശോധനയിൽ പങ്കെടുത്തത്.