വിദ്യാർത്ഥി കൾക്ക് സ്വകാര്യ ബസ്സുകളിൽ കൺസഷൻ അനുവദിക്കുന്നത് ചലോ ആപ്പിലൂടെ . ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ ആപ്പിലൂടെ കൺസഷനായി അപേക്ഷിക്കാം. ശേഷം എവിഡി അനുവദിക്കുന്ന പാസ് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ യാത്ര ചെയ്യാവുന്നതാണ്. വിദ്യാർത്ഥികൾ കയറുന്ന ബസിൽ പണം നൽകിയാൽ മതി.
കെഎസ് ആർടിസി ഓൺലൈൻ കൺസഷൻ കാർഡ് വിജയമായതിനെ തുടർന്നാണ് സ്വകാര്യ ബസ്സുകളിലും പദ്ധതി നടപ്പാക്കുന്നത്. എല്ലാ കെഎസ് ആർടിസി ബസ്സുകളും ചലോ ആപ്പുമായി ബന്ധിപ്പിക്കുന നടപടികൾ പുരോഗമിക്കുകയാണണെന്നും മന്ത്രി വ്യക്തമാക്കി. ഇതിലൂടെ കെഎസ് ആർടിസി ബസ്സുകൾ എപ്പോൾ വരുമെന്ന് യാത്രക്കാർക്ക് അറിയാനും സാധിക്കും