റോഡ് സുരക്ഷ പഠിക്കാതെ ഇനി ലൈസൻസ്ലഭിക്കില്ല ഗതാഗത വകുപ്പിന്റെ പുതിയ നടപടി
സംസ്ഥാനത്ത് ലൈസൻസ് ലഭിക്കാൻ ഇനി എളുപ്പമല്ല സുരക്ഷയുടെ ഭാഗമായാണ് എം വി ഡി യുടെ പുതിയ നടപടി ഇതിലൂടെ അപകടങ്ങളും നിയമലംഘനങ്ങളും തടയാനാവും
ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ പങ്കെടുക്കാൻ റോഡ് സുരക്ഷാ ഭോ തവൽക്കരണ ക്ലാസിൽ പങ്കെടുത്ത രേഖ ഹാജറാക്കണം ഇതിനായി ലേണേഴ്സ് ടെസ്റ്റിൽ വിജയിക്കുന്നവർക്ക് ആഴ്ച തോറും നിശ്ചിത ദിവസങ്ങളിൽ ആഴ്ച തോറും RTO ഓഫീസുകളിൽ റോഡ് സുരക്ഷാ ബോധവൽക്കരണക്ലാസ് നടത്തും. ഇതിൽ പങ്കെടുത്തതിന്റെ രേഖയുമായി എത്തിയാലെ ലൈസൻസ് ടെസ്റ്റിൽ പങ്കെടുപ്പിക്കുകയുള്ളൂ.
മോട്ടോർ വെഹിക്കിൾസ് റഗുലേഷൻസ് 2017 പ്രകാരം വാഹനം ഓടിക്കുംമ്പോൾ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങളാണ് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസിൽ നൽകുന്നത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ അസിസ്റ്റന്റ് ഇൻസ്പെപെക്ടർമാർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥൻമാരാണ് ക്ലാസെടുക്കുക. സൗകര്യാനുസരണം മാറ്റമുണ്ടാകാമെങ്കിലും ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ 10 വരെയായിരിക്കും ക്ലാസുണ്ടാവുക.