Govt Updates
മഞ്ഞ പിങ്ക് റേഷൻ കാർഡ് മസ്റ്ററിംഗ് തിയ്യതി വീണ്ടും നീട്ടി
മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങ്ങിനായുള്ള സമയപരിധി നീട്ടി.
നവംബർ 5 വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. മുൻഗണന വിഭാഗമായ മഞ്ഞ പിങ്ക് റേഷൻ കാർഡ് ഉടമകളിൽ ഇനിയും 16 ശതമാനം ആളുകൾ മസ്റ്ററിംഗ് നടത്താനുണ്ട്. ഈ സാഹചര്യത്തിലാണ് ഒക്ടോബർ 25 ന് അവസാനിച്ച തിയ്യതി നവംബർ 5 ലേക്ക് നീട്ടിയത്. ആർക്കും ഭക്ഷ്യധാന്യം കിട്ടാത്ത സാഹചര്യം ഉണ്ടാവില്ലെന്നും എല്ലാവരും മസ്റ്ററിംഗ് നടത്തി എന്ന് ഉറപ്പാക്കുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.
റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. എത്തിച്ചേരാൻ സാധിക്കാത്ത കിടപ്പു രോഗികൾ ശാരീരികവും മാനസികമായ വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ പേരുവിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷൻ കട ഉടമയെയും മുൻകൂട്ടി അറിയിക്കണം.