മഞ്ഞ പിങ്ക് റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് തിയ്യതി നീട്ടി
സംസ്ഥാനത്ത് മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മഞ്ഞ പിങ്ക് റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിംഗ് തിയ്യതി ഒക്ടോബർ 25 വരെ നീട്ടി നൽകുന്നതായി ഭക്ഷ്യ മന്ത്രി GR അനിൽ അറിയിച്ചു.
ഇശ്രം പോർട്ടൽ പ്രകാരമുള്ളവർക്ക് റേഷൻ കാർഡ് അനുസരിച്ച് ആനു കൂലങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നിർദ്ദേശപ്രകാരമാണ് സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട മഞ്ഞ പിങ്ക് റേഷൻ കാർഡ് കൾക്കുള്ള ഇകെ വൈസി മസ്റ്ററിംഗ് ആരംഭിച്ചത്.
ഒക്ടോബർ 8 വരെ 79.79 ശതമാനം ഗുണ ഭോക്താക്കളുടെ മസ്റ്ററിംഗ് മാത്രമാണ് പൂർത്തിയായത്. 20% ത്തോളം അംഗങ്ങൾക്ക് വിവിധ കാരണത്താൽ മസ്റ്ററിംഗിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല.
മസ്റ്ററിംഗിനായി റേഷൻ കടകളിൽ എത്താൻ കഴിയാതിരുന്ന കിടപ്പു രോഗികൾ , ഈ പോസിൽ വിരലടയാളം പതിയാത്തവർ, 4 വയസ്സിനു താഴെയുള്ള കുട്ടികൾ എന്നിവരെ മസ്റ്ററിംഗിന്റെ ആദ്യ ഘട്ടത്തിൽ ഒഴിവാക്കിയിരുന്നു. രണ്ടാം ഘട്ടത്തിൽ റേഷൻ വ്യാപാരികളുടെ സഹായത്തോടെ വീടുകളിൽ നേരിട്ടെത്തി ഐറിസ് സ്കാനർ ഉപയോഗിച്ച് അപ്ഡേഷൻ നടത്തുന്നതിനാവശ്യമായ നിർദ്ദേശം പൊതുവിതരണം ഉപഭോക്തൃ കമ്മീഷണർക്ക് നൽകിയിട്ടുണ്ട്.
പഠനാവശ്യവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്ക് അതാത് സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളിലെത്തി ലെത്തി മസ്റ്ററിംഗ് ചെയ്യാമെന്ന് കേന്ദ്ര നിർദ്ദേശമുണ്ട്. തൊഴിൽ ആവശ്യാർത്ഥം വിദേശത്ത് താമസിക്കുന്നവർക്ക് എൻ ആർ കെ സ്റ്റാറ്റസ് നൽകി കാർഡിൽ നിലനിർത്താനാണ് ഉദ്ദേശിക്കുന്നത് അവർ അടിയന്തിരമായി മസ്റ്ററിംഗിനെത്തേണ്ടതില്ല.