Latest News

ബേക്കറികളിലെ നിറം ചേർത്ത പലഹാരം . ക്യാൻസർസർ വരെ വന്നേക്കാം

അനുവദനീയമായതിൽ കൂടുതൽ കൃത്രിമനിറം ചേർത്ത ബേക്കറി പലഹാരങ്ങളൽ നിരോധനവും പിഴയും ഏർപ്പെടുത്തിയെങ്കിലും കൃത്യമായ പരിശോധനകൾ നടക്കാത്തതിനാൽ വിൽപ്പന വ്യാപകമെന്ന് ആക്ഷേപം

ടാർട്രാസൈൻ, സൺ സൈറ്റ് യല്ലോ, അമരന്ത്, അല്ലുറ റെഡ്, ക്വിനോലിനയല്ലോ , ബ്രില്യന്റ് ബ്ലൂ,, ഇൻഡിഗോ കാർ മൈൻ എന്നിവയാണ് സാധാരണ ഭക്ഷണങ്ങളിൽ ചേർക്കുന്ന നിറങ്ങൾ. ഇവ അനുവദനീയമായതിലും കൂടുതൽ ഉപയോഗിക്കുംമ്പോഴാണ്  ആരോഗ്യപ്രശ്നങ്ങളുണ്ടാവുക.

നിറങ്ങൾ ചേർത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുംമ്പോഴാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാവുന്നത്. കുട്ടികളിൽ സ്വഭാവ വൈകല്യങ്ങൾ, വിഷാദം ഉദ്കണ്ഠ, ആസ്മമക്കും ക്യാൻസറിനും കാരണമാകും. ഭേക്കറികളിൽ ഏറെ വിൽക്കപ്പെടുന്ന ഭക്ഷ്യ വസ്തുവായ മിക്സചറിൽ അനുവദനീയമല്ലാത്ത നിറം ചേർക്കൽ വ്യാപകമായതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ടാട്രസിൻ മിക്ക ബേക്കറികളിലും മിക്സചറിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. മിക്സചറിൽ മഞ്ഞനിറം നൽകുന്നതിനായാണ് ഇവ ഉപയോഗിക്കുന്നത്.

90 ശതമാനം ഭക്ഷണ സാമ്പിളുകളിലും അനുവദനീയമായ അളവിലും കൂടുതൽ സിന്തറ്റിക് നിറങ്ങൾ അടങ്ങിയതായാണ് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോതനയിൽ കണ്ടെത്തിയിരിക്കുന്നത്.

വ്യാപകമായി നിറങ്ങൾ ചേർക്കുന്ന ഭക്ഷണങ്ങൾ

ബിരിയാണി, കുഴിമന്തി, ഷവായ, ഷവർമ, അൽഫാം, ചിക്കൻ ഫ്രൈ,ചില്ലി ച്ചിക്കൻ , ബീഫ് ഫ്രൈ, ഫിഷ് ഫ്രൈ, ബേക്കറി ഉൽപ്പനങ്ങളായ റസ്ക്ക് , ചിപ്സ്, മിക്ചർ, തുടങ്ങിയവ…

Related Articles

Back to top button