Latest News

പാരസെറ്റാമോൾ അടക്കം 49 മരുന്നുകൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ പരിശോധനയിൽ പരാജയപ്പെടു

കേന്ദ്ര ഡ്രഗ്സ് സ്റ്റാന്റേർഡ്സ് കൺട്രോൾ ഓർഗനൈശേഷന്റെ ഗുണനിലവാര പരിശോധനയിൽ വിപണിയിൽ ലഭ്യമായ 49 മരുന്നുകൾ പരാജയപ്പെട്ടു.

പ്രമേഹ ചികിത്സക്ക് ഉപയോഗിക്കുന്ന മെറ്റാ ഫോർമിൻ അസിഡിറ്റി ചികിത്സക്ക് ഉപയോഗിക്കുന്ന പാന്റ പ്രമപോൾ , പനിക്കു കഴിക്കുന്ന പാരസറ്റാമോൾ എന്നിവ പരാജയപ്പെട്ടവയിൽ ഉൾപ്പെടുന്നു.

ഡ്രഗ് റഗുലേറ്ററിന്റെ പതിവ് പരിശോധനയുടെ ഭാഗമായാണ് മരുന്നുകൾ പരിശോധിച്ചത്. എല്ലാമാസവും നിലവാരമില്ലാത്ത മരുന്നുകളുടെ ലിസ്റ്റ് പുറത്തിറക്കാറുണ്ട്. ഓരോ മാസവും മുമ്പായിരത്തോളം മരുന്നുകൾ പരിശോധിക്കാറുണ്ട് ഇതിൽ 40 മുതൽ 50 വരെ മരുന്നുകൾ പരാജയപ്പെടാറുണ്ടെന്നും ഡ്രഗ് കട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡേ ഡോ.രാജീവ് സിംഗ് രഘുവംശി വ്യക്തമാക്കി. ഈ വരുന്നുകൾ ഗുണനിലവാര പരിശോധനയിലെ ചില പാരാമീറ്ററുകളിൽ പരാജയപെട്ടു. കൂട്ടത്തൽ നാലോളം വ്യാജമരുന്നുകളും കണ്ടെത്തി.

സിഡി എസ്സി ഒയുടെ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകൾ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ഈ മരുന്നുകളുടെ ഗുണനിലവാരം സംബന്തിച്ചആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്പനികൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്.

Related Articles

Back to top button