Govt Updates
ക്രിസ്മസ് പെൻഷൻആദ്യ ഗഡു 1600 തിങ്കളാഴ്ച മുതൽ വിതരണം
സാമൂഹ്യ സുരക്ഷക്ഷേമനിധി പെൻഷൻ ആദ്യഗഡു ക്രിസ്മസ് പ്രമാണിച്ച് 1600 രൂപ വിതരണം ചെയ്യാൻ തീരുമാനിച്ചു കേരളത്തിലെ 62 ലക്ഷം ഗുണഭോക്താക്കൾക്ക് തുക ലഭിക്കും.
തിങ്കളാഴ്ചമുതൽ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 27 ലക്ഷം ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുവഴി തുക വീട്ടിലെത്തിച്ചു നൽകും. കഴിഞ്ഞ മാർച്ച് മുതൽ കുടിശ്ശികയില്ലാതെ വിതരണം നടക്കുന്നുണ്ട്.