കേരളത്തിൽ എവിടെ മാലിന്യം കണ്ടാലും ഉടൻ ഈ നമ്പറിൽ വിളിച്ചറിയിച്ചാൽ 2500 രൂപ ലഭിക്കും
മാലിന്യം ഒരു പൊതു പ്രശ്നമാണ് വരുംതലമുറയെ തന്നെ നശിപ്പിക്കും മാലിന്യമുക്ത കേരളത്തിനായി പൊതുജനങ്ങളെയും പങ്കാളികളാക്കി പുതിയ പദ്ധതി ആവിഷ്കകരികരിച്ചിരിക്കുകയാണ്.
പൊതുസ്ഥലങ്ങളിൽ മാലിന്യം കണ്ടാൽ പരാതിപ്പെടാർ ഒറ്റനംബർ സംവിധാനം ആരംഭിച്ചു
സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ പരാധി അറിയിക്കാൻ ഇതുവര വ്യത്യസ്ത നമ്പറുകളാണ് ഉണ്ടായിരുന്നത് ഇതെല്ലാം ഏകീകരിച്ച് ഒറ്റ നമ്പറാക്കിയിരിക്കുകയാണ്. പൊതു സ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരം കാണാനും ഇതിലൂടെ സാധിക്കും
പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവർക്കെതിരെ പരാതി നൽകുവാൻ 9446700800 എന്ന വാട്സാപ്പ് നമ്പർ ഉപയോഗിക്കാം
പരാതികൾ വീഡിയോകളായും ചിത്രങ്ങളായും ഈ നമ്പറിൽ അറിയിക്കാം സംസ്ഥാന തല വാർ റൂമിൽ ലഭിക്കുന്ന പരാതികൾ തദ്ദേശ വകുപ്പുകൾക്ക് കൈമാറും. രണ്ടു ഘട്ടമായാണ് നടപടിക്രമങ്ങൾ ആദ്യം മലിനമായ ഇടം ശുചിയാക്കുകയും രണ്ടാമതായി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കലുമാണ്.
വാട്സാപ്പ് നമ്പറിലൂടെ പരാതി അറിയിക്കുന്നവർക്ക് നിയമ ലംഘനത്തിന് ഈടാക്കിയ പിഴയുടെ 25% ലഭിക്കും. പരമാവധി 2500 രൂപയാണ് ഇപ്രകാരം പാരിതോഷികമായി ലഭിക്കുക. മലിനീകരണം നടത്തുന്ന ആളിന്റെ പേര് വാഹന നമ്പർ അറിയുമെങ്കിൽ അവയും ഒപ്പം ഫോട്ടോകളും സഹിതമാണ് പരാതി അറിയിക്കേണ്ടത്. ലൊക്കേഷൻ വിശദാംശങ്ങളും ഇതോടൊപ്പം നൽകാം. സംസ്ഥാനത്തെ 1034 തദ്ദേശസ്ഥാപനങ്ങളും ഇതോടെ 944670080 എന്ന നമ്പർ വഴി മാലിന്യനിർമാർജ്ജന പദ്ധതിക്കു കീഴിലാവും.